പയ്യന്നൂര്: ഓട്ടോറിക്ഷകള്ക്ക് സംസ്ഥാന പെര്മിറ്റ് നല്കുമെന്ന ഉറപ്പ് മാസങ്ങളായിട്ടും കടലാസില്. നിലവിലുള്ള പെര്മിറ്റ് സംസ്ഥാന പെര്മിറ്റാക്കി മാറ്റുന്നതിന് ആര്ടിഎ ഓഫീസുകളില് കയറിയിറങ്ങുന്ന ഓട്ടോ ഡ്രൈവര്മാരോട് ഉത്തരവ് ലഭിച്ചില്ലെന്ന മറുപടി നല്കി മടക്കി അയയ്ക്കുകയാണ് അധികൃതര്.
ഓട്ടോറിക്ഷകള്ക്കുള്ള കാലിബ്രേഷന് സെന്റര് കോഴിക്കോട് രാമനാട്ടുകരയിലാണ്.
നിലവിലുള്ള നിബന്ധനപ്രകാരം ജില്ലാ പരിധിക്ക് പുറത്ത് 20 കിലോമീറ്റര് മാത്രമേ ഓട്ടോറിക്ഷകള്ക്ക് സഞ്ചരിക്കാനാകൂ. അതിനപ്പുറം സംഭവിക്കാനിടയുള്ള അപകടങ്ങള്ക്ക് നഷ്ടപരിഹാരം പോലും ലഭിക്കില്ലെന്നതാണ് അവസ്ഥ. ഈ നിബന്ധന നിലനില്ക്കെ കോഴിക്കോട് ജില്ലയ്ക്ക് പുറത്തുള്ള ഓട്ടോറിക്ഷകള്ക്ക് കാലിബ്രേഷനായി രാമനാട്ടുകരയിലെത്തുകയെന്നത് ബുദ്ധിമുട്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് നവകേരള സദസില് ഓട്ടോ തൊഴിലാളികള് ബുദ്ധിമുട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയത്. ഇതേതുടര്ന്ന് ഓട്ടോറിക്ഷകള്ക്ക് സംസ്ഥാന പെര്മിറ്റ് നല്കുമെന്ന ഉറപ്പും ലഭിച്ചിരുന്നു. എന്നാല് ്ച ഉത്തരവുമാത്രം ലഭിച്ചില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










