കുറച്ചു ഭക്ഷണം കഴിച്ചാൽ പോലും വയർ ഉടൻ വീർത്തു വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളിലൊന്നാണ്. വയർ വീർക്കുന്നതിന് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. ദഹനസംബന്ധമായ പ്രശ്നങ്ങളും ഭക്ഷണ ശീലത്തിലെ പ്രതിസന്ധികളും പുതിയ ശീലങ്ങളും ഇവയെല്ലാം പലപ്പോഴും വയർ വീർക്കുന്ന അവസ്ഥക്ക് കാരണമാകാറുണ്ട്.
മാനസിക സമ്മർദ്ദം ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീർക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. വയറ് വീർക്കുന്നത് പല കാരണങ്ങളാൽ സംഭവിക്കുന്നു. മലബന്ധം, അമിതമായി ഭക്ഷണം കഴിക്കുക, വയറു വീർക്കുന്നത് തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം .ഭക്ഷണത്തിനു ശേഷം നടക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. വയറ്റിനുള്ളിൽ തങ്ങി നിൽക്കുന്ന വായു പുറത്തുവിടാനുള്ള മികച്ച വ്യായാമമാണ് നടത്തം. വേഗത്തിൽ നടക്കുക എന്നുള്ളതാണ് പ്രധാനം. നാരങ്ങയും ഇഞ്ചിയും അടങ്ങിയ വെള്ളം ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും ഇത് ആൽക്കലൈൻ പിഎച്ച് പ്രോത്സാഹിപ്പിക്കുന്നു. അതുവഴി അസിഡിറ്റിയും വാതക രൂപീകരണവും കുറയ്ക്കുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുകയും മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു. മല്ലിയും പെരുംജീരകവും കുരുമുളക് പൊടിയും ചേർന്നുള്ള പാനീയം ദഹനപ്രശ്നങ്ങൾ കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ദിവസവും ഭക്ഷണത്തിന് ശേഷം ഇവ ചേർത്ത വെള്ളം കുടിക്കുന്നത് വയറ് വീർക്കുന്നതും തടയുന്നു. കൂടാതെ മലബന്ധം ഒഴിവാക്കിയാൽ തന്നെ വയർ വീർക്കുന്നതിന് നല്ലൊരു ആശ്വാസം ലഭിക്കും. നാരുകൾ കൂടുതൽ അടങ്ങിയപഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത് വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.