കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ തെരുവ് നായയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു. ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം ഇന്ദിര ഉൾപ്പെടെ ആറു പേരെയാണ് നായ കടിച്ചത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടിക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










