നാദാപുരം പാറക്കടവിൽ മദ്രസ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. നായ പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്കാണ് കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്.
വിദ്യാർത്ഥിയുടെ പിന്നാലെ ഓടിയ നായ തൊട്ടടുത്ത് വരെ എത്തിയെങ്കിലും നാട്ടുകാർ വന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. തെരുവ് നായ ശല്യം നിരന്തരമുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലൂടെ പുറത്തുവന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.