മുക്കം: മുക്കം ബസ് സ്റ്റാൻഡ്, മാർക്കറ്റ്, മണാശ്ശേരി എന്നിവിടങ്ങളിൽ തെരുവ് നായ്ക്കൾ അലഞ്ഞുതിരിയുന്നു. ബസിൽ കയറാനോ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനോ വരുന്ന നാട്ടുകാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഇവ ഭീഷണിയാണ്. പതിനഞ്ചോളം തെരുവ് നായ്ക്കളാണ് ഭീഷണി.
ബസുകളിൽ കയറാൻ വരുന്നവരെ ഇവ വട്ടമിട്ട് കറങ്ങുന്നു. അതേസമയം, മുക്കം മാർക്കറ്റിലെ ഇഎംഎസ് ഓഡിറ്റോറിയത്തിന് അകത്തും പുറത്തും തെരുവ് നായ്ക്കൾ പിടിമുറുക്കിയിട്ടുണ്ട്. തെരുവ് നായ്ക്കൾ രാവും പകലും യാതൊരു വിവേചനവുമില്ലാതെ വിഹരിക്കുന്നു. ഒരു കടിയോ മാന്തലോ ഉണ്ടായാൽ, ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരുന്നു. ചില സന്ദർഭങ്ങളിൽ വാക്സിനേഷൻ പോലും ഫലപ്രദമാകാത്ത ഒത്തിരി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനാല്‍ തെരുവ് നായക്കളുടെ വിഹരിക്കല്‍ ഭീതിയുണ്ടാക്കുകയാണ്. മണാശ്ശേരി എംഎഎംഒ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള അഞ്ച് തെരുവ് നായ്ക്കൾ കോളേജിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. അവയെല്ലാം കോളേജ് ഗേറ്റിൽ തലങ്ങും വിലങ്ങുമായാണ് കറങ്ങുന്നത്.
നൂറ് കണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും പതിവായി വരുന്ന ബസ്‌റ്റാന്റിലും, മുക്കം നഗരത്തിലും, മണാശ്ശേരി കോളജ് പരിസരത്തുമുള്ള തെരുവ് നായ്‌ക്കളുടെ ശല്യമൂലം വല്ലാതെ വലയുകയാണ്. തദ്ദേശ സ്വയഭരണ സ്‌ഥാപനങ്ങള്‍ അവശ്യനടപടി സ്വീകരിക്കാത്തതിനാലാണ് തെരുവ് നായ്‌ക്കളുടെ ഭീഷണി വര്‍ധി ച്ചതെന്ന് ആക്ഷേപം. ഉടനെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെയും, യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെ ആവശ്യം കൂടുതല്‍ ശക്‌തമായിരിക്കയാണ്. ഇന്ന്‌് ജില്ലയിലെ വിദ്യാലയങ്ങളില്‍ പേ വിഷബാധയെപറ്റിയുള്ള ബോധവത്‌ക്കരണം നടക്കും. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ സംഭവിച്ചാല്‍ രോഗപ്രതിരോധത്തിനുള്ള പ്രഥമ ശുശ്രൂഷ, കുത്തിവെപ്പ്, മൃഗങ്ങളോട് ഇടപ്പെടുമ്ബോഴുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച്‌് ക്ലാസില്‍ ചര്‍ച്ച് ചെയ്ുയം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










