പാലക്കാട്: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ്(61) ആണ് ഭാര്യ എല്‍സി(60)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തില്‍ കയറിട്ട് നിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വര്‍ഗീസ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്.ഭാര്യയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതോടെ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ വര്‍ഗീസിന്റെ അഡ്രസ് കണ്ടെത്തി സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്. ഉടന്‍തന്നെ ഇയാളുടെ കുരുക്കഴിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









