ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ 36 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനാണ് സാധിച്ചത്.
അതെ സമയം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുപോയത് ടീമിന് വലിയ തിരിച്ചടിയായി. അടുത്ത സീസണിലെ താരലേലത്തിനു മുന്‍പ് ടീമില്‍ അഴിച്ചുപണി ഉറപ്പാണ്. ഏപ്രിലില്‍ തന്നെ 16 പോയിന്റിലെത്തിയിട്ടും, ആദ്യ ക്വാളിഫയറില്‍ ഇടം നേടാതെ പോയതില്‍ തുടങ്ങുന്നു രാജാസ്ഥന്റെ വീഴ്ചകള്‍.
ജോസ് ബട്‌ലര്‍ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി മടങ്ങിയതായിരുന്നു റോയല്‍സ് നേരിട്ട ഏറ്റവും വലിയ പ്രഹരം. പകരം ഓപ്പണറായ ടോം കാഡ്‌മോര്‍, ഫുള്‍ടോസ് പോലും 30 വാരയ്ക്കുറത്തേക്ക് പായിക്കാനാകാതെ പതുങ്ങുന്നത് അമ്പരാപ്പൊടെയാണ് രാജസ്ഥാന്‍ ആരാധകര്‍ കണ്ടുകൊണ്ടിരുന്നത്. പ്ലേ ഓഫില്‍ തിളങ്ങിയിരുന്നെങ്കില്‍ ലോകകപ്പില്‍ ആദ്യവിക്കറ്റ് കീപ്പര്‍ ആകാനുള്ള അവസരം സഞ്ജു സംസാനിനെ അനായാസം ലഭിച്ചേനെ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.