മകളുടെ വിവാഹ തിരക്കിലും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി. ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് സമ്മാനിച്ച് ശ്രദ്ധനേടിയ ജസ്ന സലീമിന്റെ ആഗ്രഹമാണ് നടൻ സുരേഷ് ഗോപി നടത്തി കൊടുത്തത്. താൻ വരച്ച ശ്രീകൃഷ്ണന്റെ ഫോട്ടോ പ്രധാനമന്ത്രിയ്ക്ക് കൊടുക്കാൻ സുരേഷ് ഗോപിയാണ് സഹായിച്ചതെന്നും തനിക്കൊരു സമ്മാനവും നടൻ നൽകിയെന്നും ജസ്ന പറയുന്നു.
പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാനും ഏട്ടന്റെ മകളുടെ കല്യാണം കൂടാനും വേണ്ടിയിട്ടാണ് ഗുരുവായൂർ വന്നത് . രാവിലെ ഗുരുവായൂർ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് ഫോട്ടോ കൊടുത്തത്. ഒരു കാര്യത്തിൽ സന്തോഷവും അത്ഭുതവും ഉണ്ട്. എന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിക്ക് കൊടുക്കാനായി കുറേക്കാലമായി സുരേഷേട്ടൻ ട്രൈ ചെയ്യുന്നുണ്ട്. നമുക്ക് ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ കൊടുക്കാമെന്ന് പറഞ്ഞ്, സ്വന്തം മകളുടെ വിവാഹം പോലും നോക്കാതെ എനിക്കുള്ള പേപ്പറുകൾ അദ്ദേഹം ശരിയാക്കി തന്നു. അത് കൊടുക്കാൻ പറ്റിയതിൽ വലിയൊരു സന്തോഷമുണ്ട്. കൂടാതെ സുരേഷേട്ടൻ എനിക്കൊരു സെറ്റ് സാരി സമ്മാനമായി തരികയും ചെയ്തു. മകളുടെ വിവാഹം എന്നത് ഏതൊരു മനുഷ്യനും ഭയങ്കര ടെൻഷൻ ആയി നിൽക്കുന്ന സമയമാണ്. പണക്കാരനായാലും പാവപ്പെട്ടവനായാലും. ആ തിരിക്കിനിടയിലും എനിക്കൊരു സമ്മാനം തരിക എന്ന് പറയുന്നത് ഭയങ്കര സന്തോഷം തന്നെയാണ്. സുരേഷേട്ടനുമായി ഒൻപത് വർഷത്തെ പരിചയമുണ്ട്”, എന്നാണ് ജസ്ന സലിം പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.