മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ജൂലൈ മാസത്തില്‍ സിനിമാ സെറ്റിലേക്ക്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പന് നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കുമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അതെ
സമയം പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. കേരളത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രഖ്യാപിച്ചതും എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പന്. 2020 ലാണ് ഒറ്റക്കൊമ്പന് പ്രഖ്യാപിച്ചത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകര്‍പ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.