കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിച്ച കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ എറണാകുളം സിജെഎം കോടതി ശ്വേതയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. തുടർന്ന്, ഐടി ആക്ടിലെ സെക്ഷൻ 67 (എ) പ്രകാരമുള്ള എഫ്‌ഐആർ, അനാശാസ്യ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 5, 3 എന്നിവ പ്രകാരം എറണാകുളം സെൻട്രൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. ഉച്ചയ്ക്ക് ശേഷം കോടതി കേസ് പരിഗണിച്ചേക്കും
അതെ സമയം താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേത മേനോൻ ഉടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










