തിരുവനന്തപുരത്ത് വാളുമായി പ്രകടനം നടത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരിപാടി നടത്തിയതിന് ആര്യങ്കോട് പൊലീസാണ് വിശ്വഹിന്ദു പരിഷിത്തിന്റെ പോഷക സംഘടനയായ ദുർഗാവാഹിനി പ്രവർത്തകർക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് കേസ്. 22–ാം തീയതി ആയുധങ്ങളുമായാണ് വനിതകളുടെ സംഘം പ്രകടനം നടത്തിയത്. വിശ്വഹിന്ദുപരിഷത്തിന്റെ ദുർഗാവാഹിനിയുടെ നേതൃത്വത്തിൽ കീഴാരൂരിൽ ഒരാഴ്ച നീണ്ട പഠന ശിബിരം സംഘടിപ്പിച്ചിരുന്നു. പഠനശിബിരത്തിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് പ്രകടനം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









