ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്‍റെ കുറവുള്ള കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്.
വിളറിയ ചര്‍മ്മവും നഖങ്ങളും ചുണ്ടുകളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെയാകാം
ഇരുമ്പിന്‍റെ അളവ് കുറവുള്ള കുട്ടികൾക്ക് പലപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെടുന്നു, ഇത് കൂടുതൽ പോഷകക്കുറവിലേക്കും വളർച്ച മന്ദഗതിയിലാക്കാനും ഇടയാക്കും. ദുര്‍ബലമായ രോഗ പ്രതിരോധശേഷി
എപ്പോഴും അസുഖങ്ങള്‍ വരും . ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










