ചാരുംമൂട്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ച ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കതില്‍ ഫാത്തിമബീവിയുടെ (85) അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി എസ്.വൈ.എസ് സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍.
ഫാത്തിമബീവിയുടെ മക്കളും ബന്ധുക്കളും ക്വാറന്റീനില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് സാന്ത്വനം ടീം സേവനസന്നദ്ധരായി രംഗത്തുവന്നത്. ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് എസ്.വൈ.എസ് സാന്ത്വനം എമര്‍ജന്‍സി ടീം പ്രവര്‍ത്തകരായ ഹുസൈന് മുസ്ലിയാര്, ഹുസൈന് എന്‍.കെ.പി., ഹാരിസ് സഖാഫി, അനസ് ഇര്‍ഫാനി, നജ്മുദ്ദീന് അംജദി, സുനീര്‍ പുളിമുക്ക്, നിസാര്‍ കാട്ടിശേരില്‍, അബ്ദുല്‍സമദ്, മുഹമ്മദ് ഷിയാഖ് ജൗഹരി, സുനീര്‍ അലി സഖാഫി, ഫഹദ്, ജെസില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.