കോവിഡിന് ശേഷം അടച്ച താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 21 ന് താജ്മഹലും ആഗ്ര കോട്ടയും തുറക്കും. അൺലോക്ക് 4 ന്റെ ഭാഗമായി താജ്മഹലും ആഗ്ര കോട്ടയും തുറക്കുമെന്ന് സ്മാരകത്തിന്റെ ചുമതലയുള്ള പുരാവസ്തു ഗവേഷകൻ ബസന്ത് കുമാർ പറഞ്ഞു.
താജ് മഹൽ സന്ദർശിക്കാൻ പ്രതിദിനം 5,000 പേർക്കും ആഗ്ര കോട്ടയിൽ 2500 പേർക്കും മാത്രമേ അനുമതിയുള്ളൂ. ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകൾ നൽകും. സാമൂഹിക അകലം, മാസ്ക് ധരിക്കുക, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.
ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. അതോട് കൂടി ഹോട്ടല്‍ മേഖലയും കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം മുമ്പ് ബഫർ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ ട്രാക്കിലേക്കെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തട്ടെയെന്നും ഹോട്ടലുടമയായ രശ്മി സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.