കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി ധീരമായ നിലപാട് കെ വി തോമസ് സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസ്. കഴിവുള്ള നേതാക്കളെ പാർട്ടി ഒരുമിച്ചുകൂട്ടിയെന്നും എം എ ബേബി പറഞ്ഞു. ടി കെ ഹംസയും കെ ടി ജലീലും വന്നതും എം എ ബേബി അനുസ്മരിച്ചു. കോൺഗ്രസിന്റെ നല്ല മൂല്യങ്ങൾക്കെതിരായ സുധാകരന്റെ ഏകാധിപത്യ നിലപാടിനെ കെവി തോമസ് എങ്ങനെ കാണുന്നു എന്നത് ഗൗരവതരമാണെന്നും ബേബി പറഞ്ഞു..
സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കിയ കോൺഗ്രസ് നിലപാടിനെതിരെയും കെ സുധാകരനെതിരെയും രൂക്ഷവിമർശനമുന്നയിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തന്നെ വെടിവെച്ച് കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനെ കുറിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ പറഞ്ഞു. മറ്റ് പാർട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും ജയരാജൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.