ചര്‍മ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. എന്നാല്‍ ഇതിനായി കൃത്യമായൊരു സമയം കണ്ടെത്തുന്നത് ചെറിയൊരു വിഭാഗം മാത്രമാണ്. ഇനി സ്കിന്‍ കെയര്‍ റുട്ടീനിന്റെ കാര്യത്തിലേക്ക് വന്നാല്‍ അമിതമായാല്‍ ഇതും ‘നെഗറ്റീവ്’ ആയ ഫലം ചര്‍മ്മത്തിന് ഉണ്ടാക്കാം. സ്കിന്‍ കെയര്‍ റുട്ടീനിന്റെ ഭാഗമായി നമ്മള് ചെയ്യാറുള്ള പലതും യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിന് ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അത്തരത്തില്‍ ഒഴിവാക്കാവുന്ന കാര്യങ്ങളെ പറ്റിയും ഡോക്ടര്‍ പറയുന്നു
ചര്‍മ്മത്തില്‍ അടിഞ്ഞിരിക്കുന്ന അഴുക്കും പൊടിയുമെല്ലാം കളയാന്‍ ക്ലെന്‍സിംഗും സ്ക്രബ്ബും കഴിഞ്ഞാല്‍ ടോണര്‍ ഉപയോഗിക്കുന്നവരുണ്ട്. ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകള്‍ക്കും ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കുന്ന അഴുക്ക് കളയാന്‍ കെല്പുണ്ട്. അതിനാല്‍ തന്നെ ഇതിന് മുകളില്‍ ടോണര്‍ ഉപയോഗിക്കേണ്ട കാര്യമില്ല. എങ്കിലും എണ്ണമയമുള്ള മുഖക്കുരുവിന് ധാരാളം സാധ്യതകളുള്ള ചര്‍മ്മമാണെങ്കില്‍ ടോണര്‍ ഉപയോഗിക്കാവുന്നതാണ്.
നമ്മള് കുളിക്കുമ്പോള്‍ ദേഹം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ‘ലൂഫ’ ചര്‍മ്മത്തിന് നല്ലതല്ല. പ്രത്യേകിച്ച് നേര്ത്തചര്മ്മമുള്ളവര് ഇത് ഒഴിവാക്കുന്നതാണ് ഉചിതം. പകരം വാഷ്ക്ലോത്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ വിരലുകള്‍ വച്ച് തന്നെ ഉരച്ചുകഴുകിയാലും മതി. ചിലര്‍ ക്ലെന്‍സിംഗ് ഡിവൈസുകളും ക്ലാരിസോണിക് ബ്രഷുകളുമെല്ലാം സ്കിന്‍ കെയറിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇവയൊന്നും ചര്‍മ്മത്തില്‍ പ്രോയഗിക്കേണ്ടതില്ലെന്നും അത്രയധികം ഫലം ഇവയൊന്നും നല്കുന്നില്ലെന്നുമാണ് പറയുന്നത് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.