കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്. താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തിലാണ് ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. അഞ്ചംഗ ആക്ടിങ് മന്ത്രിസഭയെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുല്ലാ മുഹമ്മദ് ഹസന് അഖുന്ദ് ആണ് പ്രധാനമന്ത്രി. മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ഉപ പ്രധാനമന്ത്രി, സിറാജുദ്ദീന് ഹഖാനിയാണ് ആഭ്യന്തര മന്ത്രി. ആമിര്‍ ഖാന് മുത്തഖി വിദേശകാര്യ മന്ത്രിയും അബാസ് സ്താനിക്സായ് വിദേശകാര്യ സഹ മന്ത്രിയുമാണ്.
ഇത് തത്ക്കാലത്തേക്കുള്ള സര്‍ക്കാരാണെന്നാണ് താലിബാന് വക്താവ് വ്യക്തമാക്കിയത്. പുതിയ സര്‍ക്കാരിനെ പിന്നീട് മറ്റൊരു ഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.