കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാനുള്ള പിപി ദിവ്യയുടെ വാദങ്ങൾക്കെതിരെ പ്രോസിക്യൂഷൻ. കൈക്കൂലി ആരോപണങ്ങൾ മാത്രമല്ല പ്രശാന്തിനെതിരെയുള്ള നടപടിക്ക് കാരണമെന്നും പ്രശാന്തുമായുള്ള ഫോൺ സംഭാഷണം എങ്ങനെ കൈക്കൂലിക്ക് തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
കളക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഗംഗാധരൻ വലിയ തുക ചെലവായെന്ന് പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ ചോദിച്ചു.പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തെന്നത് എങ്ങനെ കൈക്കൂലിയാകും?
ഒരു പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? ഇരിക്കാൻ പറഞ്ഞത് മാന്യതയാണ്. ദിവ്യ വന്നതിൽ ആസ്വഭാവികത തോന്നിയില്ലെന്നാണ് ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി. പരിപാടിയുടെ ആധ്യക്ഷ ശ്രുതിയായിരുന്നു. ദിവ്യയെ ആശംസ അറിയിക്കാൻ ക്ഷണിച്ചെന്നും ദിവ്യയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം 19ാം വയസിൽ സർവീസിൽ പ്രവേശിച്ച ആളാണ് നവീൻ. ഇതുവരെ അദ്ദേഹത്തെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഇല്ല. ആരോപണം ഉയർന്ന ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്ന് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്. മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. അതുകൊണ്ടു ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.