മലപ്പുറം : താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജീവനക്കാർക്കെതിരെ കൊലക്കുറ്റവും ചുമത്തി. അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെ കൂടാതെ അഞ്ച് ജീവനക്കാരും നിലവിൽ അറസ്റ്റിലായിട്ടുണ്ട്. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേരും അറസ്റ്റിലായി. ബോട്ടുമായി ബന്ധപ്പെട്ട തുറമുഖ വകുപ്പിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത എല്ലാ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം ബോട്ടപകടവുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറിയെ അടക്കമുളളവരെ എതിർകക്ഷിയാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. അപകടമുണ്ടാക്കിയ ബോട്ടുടമയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടിയോടൊപ്പം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് കോടതിയുടെ നിലപാട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









