പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു. ഏറെ നാള് നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചത്.
2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ‘യേ മായ ചെസാവേ’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് സാമന്ത നാഗചൈതന്യയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. വേര്‍പിരിഞ്ഞ ശേഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തതും നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തതുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ടാറ്റൂകളില്‍ ഖേദം പ്രകടിപ്പിച്ച് സാമന്ത. ടാറ്റൂ ഐഡിയകള്‍ നല്‍കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്. നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ ‘യേ മായ ചെസാവേ’ എന്ന ചിത്രത്തെയും അതിനൊപ്പം നാഗചൈതന്യയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ ‘ചായ്’ എന്ന ടാറ്റൂ, കപ്പിള്‍ ടാറ്റൂ എന്നിവയാണ് സാമന്ത ചെയ്തിട്ടുള്ളത്. ഇവയെല്ലാം തന്നെ മുമ്പ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആഹ്ലാദപൂര്‍വ്വം ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്. എന്നാലിന്ന് ഇതില്‍ ഖേദിക്കുന്നുവെന്നാണ് സാമന്ത നല്കുന്ന സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









