കോട്ടയത്ത് പരീക്ഷയ്ക്കിടെ സംശയംചോദിച്ച വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. മർദ്ദനത്തിൽ തോളെല്ല് പൊട്ടിയ അഞ്ചാംക്ലാസുകാരൻ ആണ് , കാട്ടാമലയിൽ സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
കാരക്കാട് എംഎം എംയുഎം യുപി സ്‌കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. വിദ്യാർഥിയെ മർദിച്ച അധ്യാപകൻ സന്തോഷ് എം. ജോസിനെ സസ്‌പെന്റ് ചെയ്യാൻ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിയ കുട്ടി തന്റെ വലത്തേ തോളിന് കടുത്തവേദനയുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസ്സിലായതെന്ന് കുട്ടിയുടെ അച്ഛൻ പഞ്ഞു. ചോദ്യക്കടലാസിലെ ഒരു സംശയം ചോദിച്ചപ്പോൾ അധ്യാപകൻ തോളിൽ ശക്തിയായി ഇടിച്ചെന്ന് കുട്ടി പറഞ്ഞെന്നും അച്ഛൻ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










