ആലപ്പുഴ: റെയിൽവേ വിരുദ്ധ സമരത്തിന് തീവ്രവാദ സംഘടനകളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ചെങ്ങന്നൂരിൽ കലാപമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. വിവരം അറിയാമെന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്.അങ്ങനെ ഒന്നും ഇല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതെ സമയം കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
സമരത്തെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. ഒരാളെ പോലും മര്‍ദ്ദിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മണ്ണെണ്ണയുമായി സ്ത്രീകളുടേയും പാവപ്പെട്ട കുട്ടികളുടേയും പിന്നില്‍ നിന്ന് ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലുമൊരു പോലീസുകാരന്‍ ആരെയെങ്കിലും മര്‍ദ്ദിച്ച ദൃശ്യങ്ങളുണ്ടെങ്കില്‍ കാണിക്കട്ടെ. ബോധപൂര്‍വം കലാപമുണ്ടാക്കി ഒരു വികസനപ്രവര്‍ത്തിയെ തടസ്സപ്പെടുത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.