കോഴിക്കോട്: താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിനും ലോറിക്കും ഇടയിൽ കാർ കുടുങ്ങി അപകടത്തില്‍പ്പെട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ആണ് കേസ്. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മുഹമ്മദ് മസൂദ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
മസൂദും സംഘവും സഞ്ചരിച്ചിരുന്ന കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിനും ലോറിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.