താമരശ്ശേരിയിൽ ഒരു കൂട്ടം വിദ്യാർഥികൾ മർദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ഷഹബാസിന്‍റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഷഹബാസിന്‍റെ മാതാപിതാക്കൾ, പ്രതികളുടെ മാതാപിതാക്കൾ, സുഹൃത്തുകൾ എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രതികൾ ഉൾപ്പെട്ട വാട്സ്അപ്പ് ഗ്രൂപ്പുകൾ പൊലീസ് പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിൽ മുതിർന്നവർക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വിവിധ ഇടങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും ഇന്ന് പരിശോധിക്കും.
നിലവിൽ 5 വിദ്യാർത്ഥികളാണ് കസ്റ്റഡിയിൽ ള്ളത്. ക്രൂരമായ മർദ്ദനത്തിന് ഷഹബാസ് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പാർട് മുൻനിർത്തിയാണ് പൊലിസ് അന്വേഷണം. എന്തൊക്കെ ആയുധങ്ങൾ വിദ്യാർത്ഥികളുടെ കയ്യിൽ ഉണ്ടായിരുന്നു എന്നതും കണ്ടെത്താൻ ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
മുഹമ്മദ് ഷഹബാസിന്‍റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ഖബറടക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. ശേഷം മൃതദേഹം മയ്യത്ത് നമസ്കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കിയത്. ഒപ്പം പഠിച്ചവൻ ചേതനയറ്റ് കിടന്നപ്പോൾ സുഹൃത്തുക്കൾ വിങ്ങിപ്പൊട്ടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.