തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ എംപി ശശി തരൂരിന് ഹൈക്കമാൻഡിന്റെ അനുമതിയില്ല. കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കാനാണു നിർദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം തരൂരിനെ അറിയിച്ചത്. സിപിഎം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെ കെപിസിസി വിലക്കിയിരുന്നു.
സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയോട് സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു തരൂർ. സിപിഎമ്മിനും കോണ്‍ഗ്രസിനും അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയത്തിലാണ് സെമിനാറെന്നും പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് താല്പര്യമെന്നും തരൂര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.