കോഴിക്കോട്: കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ജയിലില്‍നിന്നും കൊണ്ടുവന്ന പ്രതിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഓടി രക്ഷപ്പെട്ടത്.
കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് ഒരു കൈയില്‍ വിലങ്ങുമായി പോലീസിനെ വെട്ടിച്ച് മുങ്ങിയത്.
ഇതരസംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലാണ് ആദ്യം പാര്‍പ്പിച്ചിരുന്നത്. ഇയാള്‍ക്കെതിരെ ഫറോക്ക് സ്റ്റേഷനിലും കേസുണ്ടായിരുന്നു. തുടര്‍ന്ന് ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.