ന്യൂഡല്‍ഹി: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംവട്ടവും ആവര്‍ത്തിച്ചതിനു പിന്നാലെ, വിവാഹപ്രായവുമായി ബന്ധപ്പെട്ട് പല കോടതികളിലുള്ള ഹരജികള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതിയില്‍. അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആണ്-പെണ് വ്യത്യാസമില്ലാതെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യവും ഹരജിയില്‍ മുന്നോട്ടുവെച്ചു.
ഇന്ത്യയില്‍ പുരുഷന്മാരുടെ വിവാഹപ്രായം 21ഉം സ്ത്രീകളുടേത് 18ഉം ആണ്.
എന്നാല്‍, തുല്യതക്കും ലിംഗനീതിക്കും എതിരായ ഈ തീരുമാനത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ഹരജിയില്‍ പറഞ്ഞു. മതമോ ആണ്-പെണ് ഭേദമോ ബാധകമല്ലാത്ത വിധം ഏകീകൃത വിവാഹ പ്രായമാണ് നടപ്പാക്കേണ്ടത്. എന്നാല്‍ ക്രിസ്ത്യന്‍, ഹിന്ദു, പാഴ്സി വിവാഹ നിയമങ്ങള്‍, സ്പെഷല്‍ മാരേജ് ആക്ട്, ബാലവിവാഹ നിരോധന നിയമം എന്നിവ ഇതിനെതിരാണ്. വനിതകളോടുള്ള വിവേചനത്തിനെതിരായ അന്താരാഷ്ട്ര പ്രമാണത്തില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നിരിക്കേ, അതനുസരിച്ചും ഒറ്റ വിവാഹ പ്രായമാണ് വേണ്ടതെന്ന് ഹരജിയില്‍ പറഞ്ഞു.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള സര്‍ക്കാറിെന്റ താല്പര്യം ഒരാഴ്ച മുമ്ബാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നേരത്തേ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. വിഷയത്തിെന്റ വിവിധ വശങ്ങള് പരിശോധിക്കുന്നതിന് നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോര്‍ട്ട് തയാറാക്കുന്നതിെന്റ അന്തിമഘട്ടത്തിലാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, വിവാഹപ്രായം ഉയര്‍ത്തിക്കഴിഞ്ഞുവെന്നും നവംബര്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി. മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയില്നിന്ന് കിട്ടിയ വിവരമെന്ന മട്ടിലാണ് വാട്സ്ആപ്പിലൂടെയും മറ്റും പ്രചാരണം.
വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പോലും കൊടുത്തിട്ടില്ലെന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കേയാണ് ഇത്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മന്ത്രാലയവും മന്ത്രിസഭയും പാര്‍ലമെന്റും രാഷ്ട്രപതിയും അംഗീകരിക്കുന്നതുവരെ നിയമഭേദഗതിക്ക് പല കടമ്ബകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അതേസമയം, വനിത ക്ഷേമത്തിെന്റ പേരില്‍ വിവാഹപ്രായം ഉയര്‍ത്തുകയോ ഏകീകരിക്കുകയോ ചെയ്യാന്‍ മോദിസര്‍ക്കാറിന് രാഷ്ട്രീയ താല്പര്യമുണ്ടെന്നിരിക്കേ, അതിലേക്കുള്ള ചുവടുവെപ്പുകള്‍ ഉണ്ടാകുമെന്ന് മിക്കവാറും ഉറപ്പായി. ഒപ്പം, വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.