വയനാട്: വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ബെയ്ലി പാലത്തിൻ്റെ നിർമാണം പൂർത്തിയായി.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് സേനാംഗങ്ങൾ പാലം നിർമിച്ചത്. ബെയ്ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പാതയിലാണ്.
അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 283 ആയി. ഇന്ന് 34 മൃതദേഹങ്ങൾ കണ്ടെത്തി. മുണ്ടക്കൈയിൽ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു. കനത്ത മഴ മൂന്നാം ദിവസവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.
240 പേരെ ഇനിയും കാണാതായിട്ടുണ്ട്. മുണ്ടക്കൈയിൽ തകർന്ന വീടുകൾക്കുള്ളിലും മണ്ണിനടിയിലും ഇവർ കുടുങ്ങിയിരിക്കാമെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. വലിയ യന്ത്രങ്ങൾ എത്തിച്ചാൽ മാത്രമേ സമഗ്രമായ തിരച്ചിൽ സാധ്യമാകൂ.രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പലയിടത്തും എത്താനാകാത്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.