പ്രസവത്തിനിടെ കുഞ്ഞ് മരിക്കുന്നത് സാധാരണ സംഭവമാണ് . എന്നാൽ പ്രവസ സമയത്ത് ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണം കുഞ്ഞിന്റെ തലയറുത്ത സംഭവമാണ് ഇപ്പോൾ പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. 32 കാരിയുടെ പ്രസവസമയത്താണ് കുട്ടിയുടെ തലയറുത്തത്. ഉടൽ പുറത്തും തല ഗർഭപാത്രത്തിലും ഇതോടെ സ്ത്രീയുടെ നില ഗുരുതരമായതോടെയാണ് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി പാക് സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ അനുഭവപരിചയമില്ലാത്ത ജീവനക്കാരാണ് പ്രസവസമയത്ത് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഗർഭസ്ഥ ശിശുവിനെ ശിരഛേദം ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരെ കണ്ടെത്താനും മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിച്ചിരിക്കുകയാണ് സർക്കാർ . സ്ത്രീയെ പ്രസവവേദനയോടെ ആദ്യം എത്തിച്ചത് ഒരു റൂറൽ ഹെൽത്ത് സെന്ററിലേക്കാണ്. എന്നാൽ ഇവിടെ വനിതാ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ അവിടുത്തെ ആരോഗ്യപ്രവർത്തകരാണ് പ്രസവമെടുത്തത്. ഇവർ കുഞ്ഞിന്റെ തല പ്രസവത്തിനിടെ അറുത്തുമാറ്റി. ഇതോടെ തലഭാഗം ഗർഭപാത്രത്തിൽ തന്നെ അവശേഷിപ്പിക്കുകയായിരുന്നു യുവതിയുടെ നില അതീവ ഗുരുതരമായതോടെ ശസ്ത്രക്രിയയിലാണ് ഗർഭപാത്രത്തിൽ അവശേഷിച്ച ഭാഗം പുറത്തെടുത്ത് യുവതിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും അമ്മയുടെ ഗർഭപാത്രം പൊട്ടിയതായും ശസ്ത്രക്രിയയിലൂടെ വയറു തുറന്ന് തല പുറത്തെടുത്ത് ജീവൻ രക്ഷിക്കേണ്ടി വന്നതായും റിപ്പോർട്ട് .സിന്ധ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. ജുമാൻ ബഹോട്ടോ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് V അന്വേഷണ സമിതികൾ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു,VV
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









