ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. അവരിൽ പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്. ഉറക്കവും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ രസകരമാണ്. നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ഈ പഠനഫലം പറയുന്നത്. അതിന്റെ കാരണവും പഠനം നടത്തിയ ഗവേഷകർ നിരത്തുന്നുണ്ട്.
ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണത്രേ നഗ്നരായി ഉറങ്ങുക എന്നത്. അതുവഴി ശരീരതാപനില നിയന്ത്രിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
ഉത്കണ്ഠയും സമ്മർദവും അനുഭവിക്കുന്നവർക്കാണ് ശരീരഭാരം കൂടാനും അമിതവണ്ണത്തിനും സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. തടസ്സമില്ലാതെ നല്ല ഉറക്കം ലഭിച്ചാൽ, ശരീരത്തിൽ സമ്മർദം മൂലം ഉണ്ടാകുന്ന കോർട്ടിസോള്‍ എന്ന ഹോർമോണിന്റെ അളവ് കുറയും. നഗ്നരായോ വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രം ധരിച്ചോ ഉറങ്ങുന്നത്, ഹോർമോൺ നിലയെ ബാലൻസ് ചെയ്യാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.