തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് അവര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സമരം നിര്‍ത്തില്ല. ശക്തമാക്കാനാണ് തീരുമാനം. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ ബിജെപി പ്രതിനിധി പറഞ്ഞത്.
സമരം ജനാധിപത്യത്തിലെ അവകാശമാണ്. അത് തടയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിശ്ചിയിക്കുന്ന ആളുകള്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കു എന്നാണ് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്. നമുക്ക് ആ ഭാഗം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.