മഞ്ചേശ്വരം (കാസർകോട്) ∙ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലെ സത്യനാരായണ – സുമംഗലി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണു താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ മുളിഞ്ചയിലെ വയലിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. സുമംഗലിയുടെ സഹോദരൻ സുജന്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കുഞ്ഞിനെ കാണാതായതിനെത്തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു വയലിൽനിന്നു കണ്ടെത്തിയത്.
അമ്മ സുമംഗലി കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഞ്ചേശ്വരം പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇവർ ചോദ്യംചെയ്യലിനോടു പൂർണമായും സഹകരിച്ചില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.