ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ മണിറാം പ്രദേശത്ത് വ്യാഴാഴ്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം പെട്ടിയിൽ നിറച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ പരിക്കേറ്റ അടയാളങ്ങളൊന്നും കാണുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചുവന്ന വസ്ത്രം ധരിച്ച് നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തിയ നിലയിലായിരുന്നു. യുവതിയുടെ ഐഡന്റിറ്റി കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
“കൈയിൽ ഒരു പച്ചകുത്തിയിട്ടുണ്ട്. ബോക്സിനുള്ളിലെ ഒരു പാക്കറ്റിൽ ചില വസ്ത്രങ്ങൾ, മരുന്നുകൾ, താലിയും കണ്ടെത്തി. ഇത് ഗാർഹിക പീഡനമാണെന്ന് തോന്നുന്നു, കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനും അന്വേഷണത്തിനും ശേഷം കാര്യം വ്യക്തമാകും.” പോലീസ് സൂപ്രണ്ട് അരവിന്ദ് പാണ്ഡെ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.