ജുബൈല്‍: കഴിഞ്ഞ ഞായറാഴ്ച് ജുബൈലില്‍ മരിച്ച കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്ബലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കോഴിക്കോട് വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. മുത്താലം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. ജുബൈലിലെ സ്വന്തം ഫ്ലാറ്റില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
രാവിലെ കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷമാണ് സംഭവം. ക്ലാസ് കഴിഞ്ഞ് മക്കള്‍ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ തട്ടിവിളിച്ചിട്ടും തുറന്നില്ല. അവരുടെ കൈയിലുള്ള താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.ജുബൈലിലെ എസ്.എം.എച്ച് കമ്ബനിയില്‍ ആണ് ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്ബില് അബ്ദുല്‍ മജീദ് ആണ് ഭർത്താവ്. ജുബൈല്‍ ഇന്റർനാഷനല്‍ ഇന്ത്യൻ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്സറി വിദ്യാർഥിയായ അയാനും മക്കളാണ്.ഉമ്മയുടെ മരണത്തെ തുടർന്ന് മക്കള്‍ നാട്ടിലേക്ക് പോയി. റുബീനയുടെ അപ്രതീക്ഷിത വിയോഗം ജുബൈലിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. പിതാവ്: അബൂബക്കർ, മാതാവ്: റംല.
ജുബൈല്‍ കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തില്‍ കുടുംബ സുഹൃത്തുക്കളായ മുഹാജിർ, അബ്ദുല്‍ അസീസ്, കെ.എം.സി.സി വെല്‍ഫയർ വിഭാഗം അംഗങ്ങളായ അൻസാരി നാരിയ, ഹനീഫ കാസിം, ഖോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട് എന്നിവർ ചേർന്നാണ് മരണാനന്തര നടപടികള്‍ പൂർത്തിയാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









