തുറവൂർ∙ സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു.ആർക്കും പരിക്കില്ല . ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കുത്തിയതോടുള്ള മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു ചന്ദ്രബാബുവും ഭാര്യയും മക്കളും.വാഹനത്തിൽ നിന്നു പുക ഉയരുന്നത് കണ്ട് പിന്നാലെ വന്ന വാഹനയാത്രികർ കാർ നിർത്തിക്കുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയ ഉടൻ കാർ അഗ്നിക്കിരയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










