നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്ത് കിടന്നിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരു പിഞ്ചു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വീട്ടു മുറ്റത്തേക്ക് തെറിച്ചു വീണു . കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ ആനമാടത്തിനു സമീപമായിരുന്നു അപകടം. മണ്ണടിശാല മേരിക്കോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകൻ ബിബിൻ ഡിക്രൂസ്, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. റാന്നിയിൽ നിന്ന് മണ്ണടിശാലയിലേക്ക് പോകുകയായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് 25 അടി താഴ്ചയുള്ള പുത്തൻപുരക്കൽ മോഹൻ ജേക്കബിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വീട്ടുകാർ പുറത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാറിനും വീടിന്റെ മതിലിനുമിടയിൽ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ആദ്യം കുഞ്ഞിനെ എടുത്ത നാട്ടുകാർ കാറിനുള്ളിൽ കുടുങ്ങിയവരെയും പുറത്തെടുത്തു. പരിക്കേറ്റ കുഞ്ഞ് ഉൾപ്പെടെ എല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.