ഒറ്റപ്പാലം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് വൈദ്യുതി കാലിലിടിച്ചു . ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചിരുന്ന മുളഞ്ഞൂർ പൂന്തുരുത്തിയിൽ അരുൺ ( 36 ) ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
മുളഞ്ഞൂരിൽ നിന്നും വാണിയംകുളത്തേക്ക് പോവുകയായിരുന്ന കാറിന് കുറുകെ മുളഞ്ഞൂർ – പുലാപ്പറ്റശ്ശേരി റോഡിലെ ഇളയിരിക്കൽ ആലിന് സമീപമാണ് കാട്ടുപന്നി കുറുകെ ചാടിയത്. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് തൊട്ടടുത്ത വൈദ്യുതി കാലിൽ ഇടിച്ചാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണമായും തകർന്ന നിലയിലാണ്.
കാറിൽ മറ്റു യാത്രക്കാരാരും ഇല്ലായിരുന്നു. നാട്ടുകാർ രക്ഷ പ്രവർത്തനം നടത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. വൈകുന്നേരം മൂന്നോടെയാണ് അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.