ഇപ്പോൾ നടക്കുന്ന മാർക്കറ്റിംഗ് സീസണിൽ ആറ് ലക്ഷത്തിലധികം കർഷകരിൽ നിന്ന് 69 ലക്ഷം ടൺ നെല്ല് സംഭരിച്ചതായി കേന്ദ്ര ഗവൺമെന്റ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ചണ്ഡിഗഡ്, കേരളം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മറ്റ് സർക്കാർ ഏജൻസികളും നെല്ല് സംഭരിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു.
ഓയിൽസീഡ് വാങ്ങുന്നതിന് സംസ്ഥാനങ്ങളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്കായി 1.23 ലക്ഷം ടൺ കൊപ്ര സംഭരിക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.