കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രവർത്തിക്കുന്നത് ജനകീയ ബദൽ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവർക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കിയും പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ആദിവാസി വിഭാഗത്തിൽപെട്ട കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 60 വയസിന് മുകളിൽ പ്രായമുള്ള അമ്മമാർ എന്നിവർക്ക് പോഷകാഹാരം നൽകുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴിൽ അധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസ്. ഈ സ്ഥാപനത്തിൽ കൂടുതൽ കോഴ്സുകളും സീറ്റുകളും അനുവദിക്കും
കൊവിഡ് മഹാമാരി പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിനിടയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. നൂറുദിന പരിപാടികൾ നടപ്പിലാക്കാനുള്ള ഇടപെടൽ അതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.