ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് വീടിന്റെ മേൽക്കൂരയിൽ പൊള്ളുന്ന വെയിലിൽ കൈകാൽ ബന്ധിച്ച നിലയിൽ .തുടർന്ന് പെൺകുട്ടി സ്വയം രക്ഷപ്പെടാന്‍ പാടുപെടുന്ന ദൃശ്യങ്ങൾ പുറത്ത്
ഗൃഹപാഠം പൂർത്തിയാക്കാത്തതിന് കുട്ടിയുടെ അമ്മ തന്നെ നൽകിയ ‘ശിക്ഷ’ ആണിതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അടുത്തുള്ള മറ്റൊരു കെട്ടിടത്തിൽനിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. 5–7 മിനിറ്റ് മാത്രമാണ് കുട്ടിയെ വെയിലത്തു കിടത്തിയതെന്നാണ് അമ്മ പൊലീസിനു നൽകിയ മൊഴി.കനത്ത ചൂടേറ്റു കുട്ടിയുടെ ചർമം പൊള്ളിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








