കുറ്റ്യാടി: കോഴിക്കോട് റോഡില്‍ ചെറിയകുമ്ബളത്ത് കുറ്റ്യാടി പാലത്തിന് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്.
കുറ്റ്യാടിയില്‍നിന്ന് കോഴിക്കേട്ടേക്ക് പോകുന്ന വൈറ്റ് റോസ് ബസും എതിർവശത്തു നിന്നു വരുന്ന ഭാരത് ബെൻസിന്റെ ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ബസ് കാറില്‍ ഉരസിയ ശേഷം നിയന്ത്രണം വിട്ട് ദിശമാറി എതിർവശത്തുനിന്നും വരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഏഴ് പേരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










