കോഴിക്കോട്: കോഴിക്കോട്: നോമ്പുകാലത്ത് ഈത്തപ്പഴ വിപണി സജീവം. വൈകിട്ടോടെ മൊത്തക്കച്ചവടം കഴിഞ്ഞ് വിജനമാവാറുള്ള വലിയങ്ങാടി, ഇപ്പോള്‍ രാത്രിയും സജീവമാണ്.
ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ് കടകളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈത്തപ്പഴം കൊണ്ടുപോവുന്നത് വലിയങ്ങാടിയില്‍ നിന്നാണ്.
സാധാരണ ഈത്തപ്പഴമായ ബസ്റക്ക് 80 – 90 വരെയാണ് കിലോക്ക് വില. ഇത് കൂടുതലായും അച്ചാറിടാനാണ് ഉപയോഗിക്കുന്നത്. ഇറാഖിന്റെ ബറാറിയിനത്തിന് 130 രൂപ മുതലാണ് വില ആരംഭിക്കുന്നത്. റംസാൻ കിറ്റിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ബറാറിയാണ്. സൗദിയുടെ ശുക്കിരിയ, അജ്വ, മഷ്റൂഫ് ഇനങ്ങളും മബ്റൂരയും സുലഭമാണ്. ജോര്‍ദാന്റെ മെദ്ജൂള് ആണ് വിലയില്‍ മുമ്ബന്‍.
1,300 രൂപ മുതലാണ് കിലോക്ക് വില.സൗദി, ഇറാന്, ഇറാക്ക് എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് വലിയങ്ങാടിയിലേക്ക് ഈത്തപ്പഴം എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്ന് മുംബൈയിലും കൊച്ചിയിലുമെത്തും. മൊത്തക്കച്ചവടക്കാര്‍ അവിടെ പോയി നോക്കിയെടുക്കുകയാണ് ചെയ്യുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.