വടകര വില്ല്യാപ്പള്ളിയിൽ അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം പൂർണ്ണമായും തകർന്നു. അതിശക്തമായ കാറ്റിൽ ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കട പുഴകി വീണാണ് ക്ഷേത്രം തകർന്നത്.
ശക്തമായ കാറ്റില്‍ ക്ഷേത്രത്തിന് സമീപമുള്ള നാല് മരങ്ങള്‍ കടപുഴകിയും മുറിഞ്ഞും ക്ഷേത്രത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അരയാല്‍, പേരാല്‍ ഉള്‍പെടെയുളള കൂറ്റൻ മരങ്ങളാണ് നിലം പൊത്തിയത്. സംഭവം നടക്കുമ്ബോള്‍ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും ആളുകളില്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ് തകർന്നത്. വടകര മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണുണ്ടായത്. ഇതിനിടെയാണ് മരങ്ങള്‍ വീണ് അപകടമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










