പത്തനംതിട്ട: മൂന്ന് വര്‍ഷത്തോളം മകളെ തുടര്‍ച്ചയായി പീഡിപ്പിച്ചു. അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം സ്വന്തം പിതാവ് 2016 മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം.
അതേസമയം, കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. അനേകം കേസുകളാണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകള്‍ക്കുള്ളില്‍ പോലും കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കണ്ടെത്തലുകള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.