മാനന്തവാടി∙ തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വനംവകുപ്പ്. കർണാടകയിൽനിന്ന് മാനന്തവാടി ടൗണിൽ എത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയതിനു പിന്നാലെ ആന ചരിഞ്ഞതിൽ വനംവകുപ്പിനെതിരെ രൂക്ഷവിമർശനമുയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തി ഇക്കാര്യം വിശദീകരിച്ചത്
തണ്ണീർക്കൊമ്പന്റേത് അപ്രതീക്ഷിതമായ വരവായിരുന്നുവെന്ന് ഉത്തരമേഖല സിസിഎഫ് കെ.എസ്.ദീപ പറഞ്ഞു. തിരികെ കാടുകയറ്റാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. ആനയെ ഓടിക്കാൻ അമ്പതോളം ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാൽ ആനയെ കാട്ടിലേക്ക് തുരത്താൻ സാധിച്ചില്ല. ടൗണിലേക്ക് വരികയാണ് ആന ചെയ്തത്. ആനയുടെ സ്വഭാവം അറിയാത്തതിനാൽ എങ്ങനെ പെരുമാറുമെന്ന് അറിയില്ലായിരുന്നു. ആനയെ മയക്കുവെടിവച്ച് മാറ്റുക എന്നത് മാത്രായിരുന്നു വഴി. വിദഗ്ധരായ ജീവനക്കാരാണ് ആനയെ രാത്രിയിൽ തിരികെ കാട്ടിലേക്ക് തിരികെ കയറ്റാൻ ശ്രമിച്ചത്. എന്നാൽ അത് പരാജയപ്പെട്ടു. വീണ്ടും ജനവാസ മേഖലയിലൂടെ ആനയെ കാട്ടിലേക്ക് എത്തിക്കുക പ്രായോഗികമല്ലായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് ആന ചരിഞ്ഞത്. പഴുപ്പ് നല്ലവണ്ണം ബാധിച്ചിരുന്നു. കൊമ്പ്, റേഡിയോ കോളർ എന്നിവ കർണാടക വനം വകുപ്പിന്റെ കൈവശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










