ന്യൂയോർക്ക്: അമേരിക്കയുടെ മുൻ മിസ് അറുപത് നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 30 കാരിയായ ചെസ്ലി ക്രിസ്റ്റ് ആണ് ജീവനൊടുക്കിയത്. ടി വി അവതാരക, ഫാഷൻ ബ്ലോഗർ, അഭിഭാഷക എന്നീ നിലകളിൽ രംഗത്തുണ്ടായിരുന്നു .താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ചെസ്ലി ജീവനൊടുക്കിയത്.
60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാദാനവും തരട്ടേ എന്ന കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിലായി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതീവ ദുഃഖത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട ചെസ്ലിയുടെ വേർപാട് അറിയിക്കുന്നു,” എന്ന് ചെസ്ലിയുടെ കുടുംബം പറഞ്ഞു. “സൗന്ദര്യവും ശക്തിയും കൊണ്ട് അവൾ ലോകമെമ്പാടുമുള്ളവരെ പ്രചോദിപ്പിച്ചു. അവൾ ചേർത്ത് നിർത്തി, അവൾ സ്നേഹിച്ചു, അവൾ ചിരിച്ചു, അവൾ തിളങ്ങി.” എന്നും കുടുംബം കൂട്ടിച്ചേർത്തു. ചെസ്ലി, നോർത്ത് കരോലിനയിൽ അന്യായമായി ശിക്ഷിക്കപ്പെട്ട തടവുകാർക്ക് വേണ്ടി സൗജന്യ നിയമപ്രവർത്തനം നടത്തി വരികയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.