സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തിൽ സ്ത്രീ വിരുദ്ധ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ വനിതാ കമ്മിഷന്‍, ബാലാവകാശകമ്മിഷന്‍ വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ മറുപടി പറയാത്തത് എന്തുകൊണ്ട് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കെഎസ്‌ആര്‍ടിസി ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുന്നെന്നും കെഎസ്‌ആര്‍ടിസി സ്വകാര്യ സ്ഥാപനമല്ല. പൊതു മേഖലാ സ്ഥാപനമാണെന്നും പൂര്‍ണമായ ഭരണസ്തംഭനം, ബില്ലുകള്‍ പാസാകാതെ ഇരിക്കുന്നു. വിദേശത്തുനിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ക്രമരഹിതമായ ഭരണസംവിധാനം നേരെയാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









