സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരുപാടു സാധാരണക്കാർ ഉണ്ട് അത്തരമൊരു കഥയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്. ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞൊരു പെണ്‍കുട്ടിയുടെ കഥ.
തെരുവില്‍ ബലൂണ്‍ വില്‍ക്കുന്ന ജോലിയാണ് കിസ്ബു എന്ന പെണ്‍കുട്ടിക്ക്. അമ്മയോടൊപ്പമാണ് കിസ്ബു കഴിയുന്നത്. കച്ചവടത്തിനും അമ്മ കൂടെയുണ്ട്. ഇക്കഴിഞ്ഞ ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. കണ്ണൂരിലെ അണ്ടലൂര്‍ക്കാവ് ഉത്സവത്തില്‍ കച്ചവടത്തിനെത്തിയതായിരുന്നു കിസ്ബുവും കുടുംബവും. ഇതിനിടെ ഉത്സവത്തിനെത്തിയ ഫോട്ടോഗ്രാഫര്‍ അര്ജുന് കൃഷ്ണന് കിസ്ബുവിനെ കാണാനിടയാവുകയും അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ചിത്രങ്ങളെല്ലാം കിസ്ബുവിനെയും അമ്മയെയും കാണിച്ചു. ഇരുവര്‍ക്കും ഫോട്ടോകള്‍ കണ്ടപ്പോള്‍ സന്തോഷമായി. അര്ജുന് തന്നെയാണ് കിസ്ബുവിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ കിസ്ബവിന്റെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു. അങ്ങനെയാണ് കിസ്ബുവിനെ വച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയത് . മേക്കപ്പ് ആര്‍ട്ടിസ്റ്റായ രമ്യ പ്രജുല്‍ കിസ്ബുവിനെ ഒരുക്കാമെന്നേറ്റു. സംസാരിച്ചുനോക്കിയപ്പോള് അവരുടെ കുടുംബവും ഇതിനോട് സമ്മതം മൂളി. അങ്ങനെ കിസ്ബുവിന്റെ ഫോട്ടോഷൂട്ടും നടന്നു. മേക്കപ്പ് കഴിഞ്ഞപ്പോള്‍ ഒരു പ്രൊഫഷണല്‍ മോഡലായി കിസ്ബു. കേരളത്തനിമയുള്ള കോസ്റ്റിയൂമിലായിരുന്നു കിസ്ബുവിന്റെ ഫോട്ടോഷൂട്ട്. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരധി പേരാണ് കിസ്ബുവിന് ആശംസകളും അഭിനന്ദനങ്ങളുമറിയിച്ച് കമന്റുകള്‍ ഇടുന്നത്. പലരും ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.