കോഴിക്കോട്: കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ കെ.സി.കെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിപരത്തി. പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട ഓട്ടോയുടെ അടിഭാഗത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തീ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ പരിഭ്രാന്തനാകുന്നതും പമ്പിലെ മുജാഹിദ് എന്ന ജീവനക്കാരൻ ഉടൻ ഫയർ എക്സ്റ്റിങ്ഗ്വിഷര് ഉപയോഗിച്ച് തീ അണയ്ക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തീ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.