തൃക്കാക്കര: ചട്ടമ്പികളെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇര കോടതിയെ സമീപിച്ചതായി സംശയമുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് പോലീസും സർക്കാരുമാണ്. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന രീതിയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.തൃക്കാക്കര തിരഞ്ഞെടുപ്പും ഈ കേസും തമ്മിള്‍ ഒരു ബന്ധവുമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. ഗുരുതരമായ ആരോപണം ഉന്നയിച്ചത് അതിജീവിത തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. യുഡിഎഫ് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന് . അതെ സമയം കേരളത്തിന്റെ പൊതുമനസ്സ് അതിജീവിതയ്ക്ക് ഒപ്പമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.